കീഴരിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

കീഴരിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. (179 ദിവസത്തേക്ക്) യോഗ്യതയുള്ളവർ ബയോഡാറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അപേക്ഷയും സഹിതം 2025 സപ്തംബർ 1ന് രാവിലെ 11.30 ഓഫീസറുടെ ചേംബറിൽ എത്തിച്ചേരേണ്ടതാണ്.

തസ്തിക യോഗ്യത

- ഡോക്ടർ: യോഗ്യത – MBBS TCMC രജിസ്ട്രേഷൻ
- നഴ്സിംഗ് ഓഫീസർ: യോഗ്യത – സർക്കാർ അംഗീകൃത GNM/BSc Nursing Course കേരള നഴ്സസ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ
- ഫാർമസിസ്റ്റ്: യോഗ്യത – സർക്കാർ അംഗീകൃത B.Pharm/D.Pharm പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
