KOYILANDY DIARY.COM

The Perfect News Portal

ജി.വി.എച്ച്.എസ്. എസ്. കൊയിലാണ്ടിയിൽ സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്. എസ്. കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എക്സിം എക്സിക്യൂട്ടീവ്, എ ഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. എക്‌സിം എക്സ്ക്യൂട്ടീവ് (ലോജിസ്റ്റിക്സ്) കോഴ്‌സ് പഠിക്കുന്നതിലൂടെ കയറ്റുമതിക്കും ഇറക്കുമതിക്കും ആവശ്യമായ ഓഫീസ് പ്രവർത്തനങ്ങൾ, ഫീൽഡിലെ കസ്‌റ്റംസ് ക്ലിയറൻസ്, ചരക്ക്‌കൈമാറ്റം എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടുന്നു. എ ഐ ഡിവൈസ് ഇൻസ്റ്റലേഷൻ/ഓപ്പറേറ്റർ (ടെലികോം) കോഴ്സിലൂടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപകരണങ്ങൾ ഇൻസ്‌റ്റാൾ ചെയ്യുന്നതിനും അവയുടെ ഉപയോഗം, ക്ലയൻ്റ് ബിസിനസ്സ് സാഹചര്യങ്ങളിലെ ഉപയോഗം എന്നിവയ്ക്കായി ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സാധിക്കുന്നു.
ഇപ്പോൾ പത്താം തരം പാസ്സായ കുട്ടികൾക്കു പോലും മറ്റു കോഴ്സിനോടൊപ്പം പഠനത്തിനു തടസ്സമില്ലാതെ ഒരു പുതിയ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ കഴിയും എന്നതാണ് കോഴ്സിന്റെ സവിശേഷത. 23 വയസ്സാണ് പ്രായപരിധി. ബിരുദ പഠനത്തിനോടൊപ്പവും കോഴ്സ് ചെയ്യാൻ സാധിക്കും. ശനി, ഞായർ, ഒഴിവു ദിവസങ്ങൾ എന്നിവയിൽ മാത്രമാണ് ക്ലാസുണ്ടാവുക. ഒരു കോഴ്സിനു 25 പേർക്ക് പ്രവേശനം നൽകുന്നതാണ്. 8/05/2025 മുതൽ 15/05/2025 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോം സൗജന്യമായി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ നിന്നും ലഭിക്കുന്നതാണ്. കോഴ്സിനു ഫീസ് ഈടാക്കുന്നതല്ല.
Share news