തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ സദസ്സ് കെ ശ്രീനിവാസൻ പൂക്കാട് ഉദ്ഘാടനം ചെയ്തു. പി. കെ പ്രസാദ് അധ്യക്ഷനായിരുന്നു. മേഘ്ന ആർ നാഥ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇന്ദിര എം, രാധ എൻ.പി, ജോഷ്നി പി എന്നിവർ സംസാരിച്ചു. കെ രഘുനാഥ് സ്വാഗതവും സന്ദീപ് പള്ളിക്കര നന്ദിയും പറഞ്ഞു.
