KOYILANDY DIARY.COM

The Perfect News Portal

വയോജന പീഡന വിരുദ്ധ ദിനം: ജില്ലാ തല പരിപാടി കോക്കല്ലൂർ ഗാലക്സി കോളേജിൽ നടന്നു

കോക്കല്ലൂർ: വയോജന പീഡന വിരുദ്ധ ദിന ജില്ലാ തല പരിപാടി കോക്കല്ലൂർ ഗാലക്സി കോളേജിൽ നടന്നു. കോരിച്ചൊരിയുന്ന മഴയെത്തും മുതിർന്ന പൗരന്മാരുടെ പ്രവാഹം വിസ്മയകരമായിരുന്നു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചൻകണ്ടി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ കാലിക അവസ്ഥയും, അവ മറികടക്കാനുള്ള വഴികളെക്കുറിച്ചും കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം  തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
.
.
സീനിയർ സിറ്റിസൺ സ് ഫോറം ജില്ലാ പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. ബാലൻ കുറുപ്പ്, ജില്ലാ ട്രഷറർപൂക്കോട് രാമചന്ദ്രൻ നായർ, ഗാലക്സി കോളേജ് പ്രിൻസിപ്പൽ ബാബു മാസ്റ്റർ, കുട്ടി കൃഷ്ണൻ മാസ്റ്റർ, ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Share news