ആന്തട്ട ഗവ: യു.പി. സ്കൂളിൽ SSK സഹായത്തോടെ നിർമിച്ച ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആന്തട്ട ഗവ: യു.പി. സ്കൂളിൽ SSK സഹായത്തോടെ നിർമിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശുചിമുറി സമുച്ചയം പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബഹുഭാഷ നാമഫലകം അനാച്ഛാദനം നടന്നു.

സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി സ്കൂളിൽ നടന്ന പുസ്തകമേളയും പുസ്തകപയറ്റും കവി മേലൂർ വാസുദേവൻ ഉദ്ഘാടനം ചെയ്തു. മൂന്ന് പ്രസാധകരുടെ ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ മികച്ച പുസ്തകങ്ങളാണ് പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വായനാ യോഗ്യമായ വീട്ടിലെ ഗ്രന്ഥങ്ങളുമായി അനേകം നാട്ടുകാരാണ് പുസ്തകപയറ്റിനെത്തുന്നത്.

