KOYILANDY DIARY.COM

The Perfect News Portal

ഉത്തരഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടു

ഉത്തരഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. ചമോലി, രുദ്രപ്രയാഗ് എന്നീ ജില്ലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായിരിക്കുന്നത്. മിന്നൽപ്രളയത്തിൽ നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. രുദ്രപ്രയാഗ് ജില്ലയിൽ അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്തുള്ള ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. കേദാർനാഥ് താഴ്‌വരയിലെ ലാവാര ഗ്രാമത്തിൽ, മോട്ടോർ റോഡിലെ ഒരു പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചു പോയി. ചെനഗഡിലും സ്ഥിതി ഗുരുതരമായി.

സംഭവത്തിൽ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധാമി നിർദേശം നൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ് എന്നും രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്ട്രേറ്റുമായും ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share news