KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി വനിത വിങ് കമ്മിറ്റിയുടെ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം

നന്തി: വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി വനിത വിങ് കമ്മിറ്റിയുടെ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നന്തി വ്യാപാര ഭവനിൽ നടന്നു. വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സൌമിനി മോഹൻദാസ്  ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എവി സുഹറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ഷീബ, നിയോജകമണ്ഡലം പ്രസിഡണ്ട് ബിന്ദു, നിയോജക മണ്ഡലം സെക്രട്ടറി ജസ്മ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.വി സുഹറ, ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് പവിത്രൻ ആതിര, സെക്രട്ടറി സനീർ വില്ലൻ കണ്ടി, സുരേഷ് ഒറിയ, തുടങ്ങിയവർ സംസാരിച്ചു.
.
.
യൂണിറ്റ് പ്രസിഡണ്ടായി ജിഷസൂപ്പർ ലാബ്, സെക്രട്ടറിയായി അഞ്ചു വിക്ടറി, ട്രഷററായി ബീന അക്ഷയ് ഏജൻസീസ്എന്നിവരെയും 11അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു. യോഗത്തിൽ, ജിഷസ്വാഗതവും, അഞ്ജു നന്ദിയും പറഞ്ഞു.
Share news