KOYILANDY DIARY.COM

The Perfect News Portal

അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ ആദായ നികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി

കോഴിക്കോട്‌: അവകാശ ദിനത്തിന്റെ ഭാഗമായി ജില്ലാ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ആദായ നികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി. കെ. മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു. അസോസിേയേഷൻ ജില്ലാ പ്രസിഡണ്ട് കെ. സി. പത്മാവതി അധ്യക്ഷയായി.
ഐസിഡിഎസ്‌ ശക്തിപ്പെടുത്തുക, ഇസിസിഇ പഠന രീതിക്ക്‌ പ്രാധാന്യം നൽകുക, ചൂടുള്ള പാചകം ചെയ്‌ത ഭക്ഷണം എന്ന കുട്ടികളുടെ അവകാശം നടപ്പാക്കുക, 45ാം ഐഎൽസി നിർദേശം നടപ്പാക്കുക, ഗ്രാറ്റുവിറ്റി സുപ്രീംകോടതി വിധി നടപ്പാക്കുക, മിനിമം വേതനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌. എം ഷിംജില, വി. പി. പ്രേമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ഷീബ സ്വാഗതം പറഞ്ഞു.

 

Share news