KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കുറ്റ്യാടിയിൽ അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച്  മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23) യാണ് മരിച്ചത്. മഞ്ഞപിത്തം പിടിപെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.  കോഴിക്കോട് ജില്ലയിൽ അഞ്ചു ദിവസത്തിനിടെ 46 പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.