വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ആന്ധ്ര സിഐടിയുവിന്റെ കൈത്താങ്ങ്

ആന്ധ്ര: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആന്ധ്രപ്രദേശിലെ കാക്കിനടയിലുള്ള തൊഴിലാളികളുടെ കൈത്താങ്ങ്. ദുരിതബാധിതര്‍ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. ആഹ്വാന പ്രകാരം ആന്ധ്രപ്രദേശ് സിഐടിയു, വിവിധ തലത്തിലെ യൂണിയനുകള്‍, ജില്ലാ യൂണിയനുകള്‍ എന്നിവര്‍ ഫണ്ട് പിരിവ് തുടങ്ങി.

ഗണ്ടേപ്പളളി മണ്ഡല്‍, ഗണ്ടേപ്പള്ളി പഞ്ചായത്ത്, ആശവര്‍ക്കര്‍മാരുടെ ജില്ലാ ട്രഷററുടെ നേതൃത്വത്തില്‍ ആശ തൊഴിലാളി ടീം എന്നിവര്‍ അവരുടെ ഗ്രാമത്തില്‍ നിന്നും ഫണ്ട് പിരിച്ചു. 5000 താമസക്കാരുള്ള ഗ്രാമത്തില്‍ നിന്നും 35,515 രൂപ ഒരു ദിവസം പിരിച്ചെടുക്കാനായി. ആന്ധ്രപ്രദേശ് സംസ്ഥാന കമ്മറ്റി വഴി ഫണ്ട് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

