മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വഴിപാട് കൗണ്ടറിന്റെയും കവാടത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ട് ഇല്ലത്ത് ശ്രീപ്രസാദ് നമ്പൂതിരി നിർവഹിച്ചു. ശ്രീനിവാസൻ എ സിയുടെ സ്മരണയ്ക്ക് മകൻ സിത്തു രാജ് ആണ് കൗണ്ടർ സമർപ്പിച്ചത്.

കൊല്ലന്റെ വളപ്പിൽ സീന ഹൂറി ബ്യൂട്ടി പാർലർ ആണ് കവാടം സമർപ്പിച്ചത്. പ്രസിഡണ്ട് കെ വി അനിൽ കുമാർ അധ്യക്ഷനായിരുന്നു. ക്ഷേത്രം പൂജാരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, രമേശൻ നമ്പൂതിരി, ശ്രീജിത്ത് മാരാമുറ്റം എന്നിവർ സംസാരിച്ചു.
