കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം
കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം. ബിഹാർ കോങ് വാഹ് സ്വദേശി കുന്തൻ കുമാറിനെ (27) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് പ്രതി സമ്മതിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.

