KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് അസം സ്വദേശിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തുമ്പയിൽ അസം സ്വദേശിയായ യുവതിയെ ലെെംഗികമായി പീഡിപ്പിച്ച  സംഭവത്തിൽ മേനംകുളം സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച അർധരാത്രിയോടെ കുളത്തുർ ചിത്തിര നഗറിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രതി അനീഷ് പിന്നിൽ നിന്ന് കടന്നു പിടിച്ചു ഉപദ്രവിക്കുയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി യുവതിയെ തള്ളി താഴെയിട്ടു ഓടിപോയി. യുവതിയുടെ സ്ഥാപനത്തിലെ ജീവനക്കാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടിച്ചത്.

 

Share news