KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ റാലി നടത്തി.

ലഹരി വിരുദ്ധ റാലി നടത്തി. കൊയിലാണ്ടി: കാപ്പാട് ജാപ്പനീസ് ഷോട്ടോക്കാൻ കരാട്ടെ ആൻഡ് മാർഷൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ കരാട്ടെ പഠിതാക്കളും പരിശീലകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. ചീഫ് ഇൻസ്പെക്ടർ  രാജൻ എം കാപ്പാടിൻ്റെ നേതൃത്വത്തിൽ സീനിയർ  ബ്ലാക്ക് ബെൽറ്റ് പരിശീലകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പ്ലക്കാർഡുകളേന്തി റാലിയിൽ അണിനിരന്നു.
തുടർന്ന് നടന്ന ചടങ്ങിൽ സി ഐ എസ് എഫ് ഡെപ്യൂട്ടി കമാൻഡറും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ജേതാവും ആയിരുന്ന കോരപ്പൻ, പ്രഗൽഭ അധ്യാപകനും സാമൂഹിക സേവന രംഗങ്ങളിലെ നിറസാന്നിധ്യവുമായ പ്രൊഫ കുട്ടൂസ, ഷുക്കൂർ തനിമ, കുട്ടി ഹസ്സൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും  ജെ എസ് കെ എം എ യുടെ  ആദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
Advertisements
എം ടി ഷറഫുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷിഹാൻ, രാജൻ എം കാപ്പാട് എന്നിവർ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു. കേരളോത്സവ ജേതാക്കളെ ചടങ്ങിൽ അനുമോദിച്ചു. ബെൽറ്റ് ടെസ്റ്റുകളിലെ വിജയികൾക്ക് വിവിധ ബെൽറ്റുകൾ സമ്മാനിച്ചു. ജിജേഷ് സ്വാഗതവും ദാസൻ നന്ദിയും പറഞ്ഞു.