തിക്കോടിയിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി
തിക്കോടി: മദ്യം, ലഹരി ഉപയോഗത്തിനെതിരെ കടുത്ത പോരാട്ടം അനിവാര്യമാണെന്ന് വിളംബരം ചെയ്തു കൊണ്ട് തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ ഭടന്മാരുമണിനിരന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര കല്ലകത്ത് ബീച്ചിൽ സമാപിച്ചു. ഇന്ന് കാലത്ത് കിടഞ്ഞിക്കുന്നിൽ പ്രമുഖ എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു.
ആർ വിശ്വൻ, കെ.പി ഷക്കീല, എന്നിവർ സംസാരിച്ചു. സമാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. പുറക്കാട് നോർത്ത് എൽപി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത ശിൽപം, കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച തെരുവ് നാടകം, ശിങ്കാരി മേളം എന്നിവയും അരങ്ങേറി. സന്ദേശ യാത്രക്ക് പുറക്കാട്, കോഴിപ്പുറം, പള്ളിക്കര പയ്യോളി ഹൈസ്‌കൂൾ, തൃക്കോട്ടൂർ യുപി സ്‌കൂൾ, പഞ്ചായത്തു ബസാർ, നേതാജി ഗ്രന്ഥാലയം, എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

ശിങ്കാരിമേളം, നാടകം, തുടങ്ങിയ കലാപരിപാടികൾ സന്ദേശ യാത്രയിൽ എല്ലായിടത്തും അവതരിപ്പിച്ചിരുന്നു. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നയിച്ച സന്ദേശ യാത്രയിൽ പഞ്ചായത്ത് വൈസ്‌പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്ഥിരം സമിതി ചെയർമാൻ മാരായ ആർ വിശ്വൻ, കെപി ഷക്കീല,മേലടി ബ്ളോക് മെമ്പർ റംല, പഞ്ചായത്തു മെമ്പർമാരായ സന്തോഷ് തിക്കോടി, ജയകൃഷ്ണൻ ചെറുകുറ്റി, ബിനു കാരോളി, ജിഷ കാട്ടിൽ, ദിബിഷ, വിഭിത ബൈജു, സുഭീഷ് പള്ളിത്താഴ, വികെ അബ്ദുൽ മജീദ്, സൗജത് യുകെ, ,പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ, സിഡിഎസ് ചെയർപേഴ്സൻ പുഷ്പ പികെ, എന്നിവർ നേതൃത്വം നൽകി. റോഷൻ സ്വാഗതം പറഞ്ഞു.

