വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ജിആർസിയുടെ ഭാഗമായി മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.

നോർത്ത് ചെയർപേഴ്സൺ ഇന്ദുലേഖ എം. പി, വൈസ് ചെയർപേഴ്സൺ ആരിഫ, സുധിന, സിഡിഎസ് അംഗങ്ങളായ ശ്രീകല, ഷീജ, ജ്യോതി, തങ്ക മെന്റർ ഷീല വേണുഗോപാൽ, കമ്മ്യൂണിറ്റി കൗൺസിലർ അമിത എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും വാർഡ് സിഡിഎസ് മെമ്പർ സ്മിത നന്ദിയും പറഞ്ഞു.

