KOYILANDY DIARY.COM

The Perfect News Portal

ആമസോണിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ; ഇനി കൊറിയർ എത്തിക്കുക റോബോട്ടുകൾ

വളരെ വേ​ഗമാണ് മാറ്റത്തിന്റെ മാറ്റൊലികൾ എല്ലാ മേഖലകളിലും സംഭവിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വളരെ വലിയ മുന്നേറ്റമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇനി ആമസോണിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ എത്തിക്കുക റോബോട്ടോകൾ. ഇതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോ​ഗിച്ച് പാഴ്സൽ എത്തിക്കുന്നതിനുള്ള പരീക്ഷണത്തിലാണ് കമ്പനി ഇപ്പോൾ.

ആമസോണിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കുകയാണ് കമ്പനി എന്നാണ് റിപ്പോർ‍ട്ടുകൾ. ഇടവഴികൾ, പടികള്‍, വാതിലുകൾ തുടങ്ങിയവ എല്ലാം അടങ്ങിയ രീതിയിൽ രൂപകല്പന ചെയ്ത ‘ഹ്യൂമനോയിഡ് പാര്‍ക്ക്’ എന്ന് വിളിക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയയിലാണ് പരീക്ഷണം നടക്കുന്നത്. ഡെലിവറി ചെയ്യേണ്ട വ്യത്യസ്ത സാഹചര്യങ്ങളെ റോബോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

 

 

2020 മുതൽ വെയർഹൗസിൽ ആമസോൺ എഐ മോഡലുകളെ ഉപയോ​ഗിക്കുന്നുണ്ട്. ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലാണ് ഇവയെ നിയന്ത്രിക്കുന്നത്. 2021 നും 2023 നും ഇടയില്‍ ആമസോൺ ഉപയോ​ഗിക്കുന്ന റോബോട്ടുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഓട്ടോമേഷന്‍ വ്യാപകമാകുന്നത് മറ്റൊരു ഭീഷണി കൂടി ഉയർത്തുന്നുണ്ട്. ഓട്ടോമേഷന്‍ വ്യാപകമാകുമ്പോള്‍ അത് മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കിയേക്കാമെന്ന ആശങ്കയും വ്യപകമാകുന്നുണ്ട്.

Advertisements
Share news