KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു

.
ദുബായ്: അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ കൂടിയ യോഗത്തിൽ ബഷീർ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. മുഹമ്മദ്‌ സാജിദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു എൻ കെ കുഞ്ഞമ്മദ്, ജലീൽ മഷ്ഹൂർ, അഫ്സൽ ശ്യാം, ബി എ നാസർ, തമീം അബൂബക്കർ, ബിജു പണ്ടാരപറമ്പിൽ, ഷിജു ബഷീർ, സംജിദ്, മുത്തലിഫ്, അബ്ദുൽ ഖാലിക്, സഹീർ കെ കെ, റമൽ നാരായൺ, മുജീബ് പേരാമ്പ്ര, മുഹമ്മദ്‌ ഏറാമല, മൊയ്‌ദീൻ പട്ടായി, സി കെ കുഞ്ഞമ്മദ്, ഷഹനാസ് തിക്കോടി, നിസാർ കളത്തിൽ, മുജീബ് ടി കെ, ഫസൽ നന്തി, രധീഷ് കുമാർ, നൗഷി അണ്ടിക്കോട്, അഷ്‌റഫ്‌ പള്ളിക്കര, നാസിം പണക്കാട്, രതീഷ്, അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. 
 
ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡണ്ട് എന്ന നിലയിൽ തിളക്കമാർന്ന സേവനത്തിനു ശേഷം, കൊയിലാണ്ടി മണ്ഡലത്തെ പ്രധിനീകരിച്ചു നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട് ഊർജസ്വലയായി കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവരുടെയും പ്രീതി സമ്പാദിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കെ ആക്‌സ്മികമായുണ്ടായ ജമീല എംഎൽഎയുടെ മരണം നാടിനും, നാട്ടാർക്കും ഏറെ നഷ്ടമാണുണ്ടാക്കി തീർത്തതെന്നു അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാസ് ഹൈദർ സ്വാഗതവും നബീൽ അബ്ദുൽ നന്ദിയും പറഞ്ഞു. 
Share news