AKG ഫുട്ബോൾ മേളയിൽ ബ്ലാക്ക്സൺ തിരുവോടിന് ജയം (5X6)

കൊയിലാണ്ടി: എ.കെ.ജി. ഫുട്ബോൾ മേളയിൽ മൂന്നാം ദിവസത്തെ മത്സരത്തിൽ ബ്ലാക്ക്സൺ തിരുവോട് അഞ്ചിനെതിരെ 6 ഗോളുകൾക്ക് എ.ബി.സി. പൊയില്ക്കാവിനെ പരാചയപ്പെടുത്തി. നിശ്ചിത സമയത്തിനുള്ളില്‍ ഓരോ ഗോൾ വീതം നേടി ഇരു ടീംമുകളും തുല്ല്യതപാലിച്ചതിനെതുടർന്ന് ട്രെബ്രേക്കറിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു.
നാലാം ദിവസമായ ബുധനാഴ്ചത്തെ മത്സരത്തിൽ അജ് വ ഫിഷ് മായൻകടപ്പുറവും എൻ. എസ്. ബഹറിൻ എം. എം. പറമ്പും തമ്മിൽ ഏറ്റുമുട്ടും. നേരത്തെ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്ററും പി. കെ. ഭരതനും കളിക്കാരുമായി പരിചയപ്പെട്ടു.

