KOYILANDY DIARY.COM

The Perfect News Portal

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; 35നഗരങ്ങളില്‍ വായു ഗുണനിലവാരം 300ന് മുകളില്‍

.

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളെ അടക്കം നിരവധി പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

 

മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാവുകയാണ്. പൊതു സ്ഥാപനങ്ങളുടെ സമയക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ശൈത്യകാലം അടുക്കുന്നതോടെ ദില്ലിയില്‍ വായു മലിനീകരണം കൂടുതല്‍ വഷളാകും എന്നാണ് വിലയിരുത്തല്‍.

Advertisements
Share news