KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. തന്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവന്‍ വിമാന അപകടത്തില്‍ പൊലിഞ്ഞത്. ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട പുതിയ വീട്ടിലേക്ക് നാളെ എത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാണ്.

ഉടന്‍ തന്നെ ഗൃഹപ്രവേശനം നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. പല സുഹൃത്തുക്കളോട് രഞ്ജിത ഈ ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. രഞ്ജിതയുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിര്‍മ്മിച്ചത്. പ്രായമായ അമ്മയും തന്റെ കുട്ടികളെയും പുതിയ വീട്ടിലേക്ക് ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണം എന്നായിരുന്നു രജിതയുടെ ആഗ്രഹം. ഗൃഹപ്രവേശനത്തിനായി ഒരുങ്ങേണ്ട വീട്ടിലേക്ക് നാളെ എത്തുക രഞ്ജിതയുടെ മൃതശരീരമാണ്. രഞ്ജിത നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു സ്വപ്നഭവനവും പണിത് ഉയര്‍ത്തിയത്.

Share news