KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍. പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കേണ്ടി വരുമെന്ന് സൂചന. വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്.

ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ കൈമാറിയവരില്‍ നാല് പോര്‍ച്ചുഗീസ് പൗരന്മാരും 30 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിത യുടെ ഡി എന്‍ എ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദാബാദില്‍ തുടരുകയാണ്.

 

അഹമ്മദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന്റെ വലത് എന്‍ജിന്‍ മാറ്റി സ്ഥാപിച്ചത് മൂന്ന് മാസം മുമ്പാണ് എന്ന് കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ അറ്റകുറ്റപ്പണികളും മൂന്ന് മാസം മുമ്പ് പൂര്‍ത്തീകരിച്ചതായി അന്വേഷണ സമിതി. പറന്നുയര്‍ന്ന ഉടന്‍ തീ ഗോളമായി മാറിയ എയര്‍ ഇന്ത്യയുടെ 171 ബോയിങ് വിമാനത്തിന്റെ വലത് എഞ്ചിന്‍ മാര്‍ച്ചില്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. അപകടകാരണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടേതാണ് കണ്ടെത്തല്‍.

Advertisements

 

2023 ജൂണിലാണ് അവസാനമായി വിമാനം പൂര്‍ണ്ണ സര്‍വീസ് നടത്തിയതെന്നും സമിതി കണ്ടെത്തി. വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 2025 ഡിസംബറിലാണ് അടുത്ത പൂര്‍ണ സര്‍വീസിനുള്ള സമയം നിശ്ചയിച്ചിരുന്നത്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ വിമാനത്തില്‍ നടന്നിട്ടില്ലെന്നാണ് വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

Share news