KOYILANDY DIARY.COM

The Perfect News Portal

തുമ്മലിന് പിന്നാലെ 63 കാരന്റെ ശസ്ത്രക്രിയ ചെയ്ത മുറിവിലൂടെ കുടല്‍ പുറത്തുവന്നു

തുമ്മലിന് പിന്നാലെ 63 കാരന്റെ ശസ്ത്രക്രിയ ചെയ്ത മുറിവിലൂടെ കുടല്‍ പുറത്തുവന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ കേസില്‍ മെയ് മാസ എഡിഷനില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തുമ്മലിന് പിന്നാലെ 63 കാരന്റെ കുടല്‍ ശസ്ത്രക്രിയ ചെയ്ത മുറിവിലൂടെ പുറത്തുവന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ഭാര്യയുമായി ഭക്ഷണശാലയില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയതാണ് അദ്ദേഹം. സംഭവം നടക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മൂത്ര സഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

അടിവയറ്റിലെ മുറിവുണങ്ങി തുടങ്ങിയതിന് പിന്നാലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മുറിവുണങ്ങുന്നതിനാല്‍ തുന്നിവെച്ച സ്റ്റാപിളുകള്‍ ഉടന്‍ തന്നെ മാറ്റാമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇത് ആഘോഷിക്കാന്‍ തീരുമാനിച്ചാണ് ഭാര്യയുമൊത്ത് അദ്ദേഹം പ്രഭാത ഭക്ഷണം കഴിക്കാന്‍ ഭക്ഷണശാലയില്‍ എത്തിയതെന്ന് ജേണലില്‍ പറയുന്നു. അതേസമയം ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇദ്ദേഹം ശക്തമായി തുമ്മി.

തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിലൂടെ കുടലിന്റെ ഭാഗം പുറത്തെത്തി. അടിവയറ്റില്‍ നനവ് അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് അപകടം അദ്ദേഹത്തിന് മനസിലായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ പുറത്ത് വന്ന കുടലിന്റെ ഭാഗം ഡോക്ടര്‍മാര്‍ അകത്തേക്ക് തുന്നിച്ചര്‍ത്തു. കുടലിന്റെ അകം പരിശോധിച്ച ഡോക്ടര്‍മാര്‍ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയതോട ആശങ്കയും അകന്നു.

Advertisements
Share news