KOYILANDY DIARY.COM

The Perfect News Portal

അഡ്വ. ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ് ഡേ ക്വിസ് നടത്തി

കൊയിലാണ്ടി: അഡ്വക്കറ്റ് സോഷ്യൽ വെൽഫയർ ആൻറ് സെക്യൂരിറ്റി സ്കീമിൻ്റെയും കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തിൽ അഡ്വ. ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ് ഡേ ക്വിസ് നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ സബ് ജഡ്ജ് പ്രിയങ്ക എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. എൻ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സുമൻലാൽ, ടി. കെ രാധാകൃഷ്ണൻ, പി എം തോമസ് എന്നിവർ ആംശസകൾ നേർന്നു.
ഒന്നാം സ്ഥാനം നേടിയ തിക്കോടിയൻ മെമ്മോറിയൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളയ പൂജ, ആവണി, രണ്ടാം സ്ഥാനം നേടിയ ചിങ്ങപുരം CKGMHSS വിദ്യർത്ഥികളായ സച്ചിൻദേവ്, ഷെൽന, മൂന്നാം സ്ഥാനം നേടിയ HSS നൊച്ചാട് വിദ്യാർത്ഥികളായ വൈക, ഫിദൽ എന്നിവർക്കുള്ള ഉപഹാരങ്ങളും cash prize, സർട്ടിഫിക്കറ്റ് എന്നിവ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ. സത്യൻ നിർവഹിച്ചു. അഡ്വ. കെ. അശോകൻ ക്വിസ് നയിച്ചു. അഡ്വ. ജതിൻ പി. സ്വാഗതവും അഡ്വ. അനുരാജ് പി നന്ദിയും പറഞ്ഞു.
Share news