ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ ചിത്രകലാ പഠന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരഭിക്കുന്നു

കൊയിലാണ്ടി ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ ഒക്ടോബർ 2 വിജയദശമി ദിനത്തിൽ ചിത്രകലാ പഠന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെയിന്റിംഗ് – ഡ്രോയിംഗ്, കേരള മ്യൂറൽ പെയിന്റിംഗ് എന്നീ വിഷയങ്ങളിലാണ് ഇപ്പോൾ പ്രവേശനം. വിശദ വിവരങ്ങൾക്ക് 9207224922 എന്ന ഫോൺ നമ്പറിലോ റെയിൽവേ സ്റ്റേഷനടുത്തുള്ള ഓഫീസിൽ നേരിട്ടോ ബന്ധപ്പെടുക.
