KOYILANDY DIARY

The Perfect News Portal

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്

നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആയേക്കും. ഒരു മാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാധ്യത. വിജയ്‌യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായേക്കും. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്.

താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം. പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ട്.

 

വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷക സംഘടനകളുമുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഈയക്കം ആരംഭിച്ചിരുന്നു. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു.

Advertisements