12 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: 12 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്ന മാവൂർ നായർകുഴി സ്വദേശി മാളികത്തടം കോളനിയിൽ പ്രശാന്ത് (39) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബർ മാസം പ്രതി മാളികത്തടം കോളനിയിലെ യുവതിയുടെ കൈ പിടിച്ച് തിരിച്ചതിന് മാവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തനിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി അറസ്റ്റിനെ ഭയന്ന് വീട്ടിൽ നിന്നും കുടകിലേയ്ക്ക് ഒളിവിൽ പോവുകയും, പിന്നീട് നാട്ടിലേയ്ക്ക് വരാതെ കുടകിൽ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയിട്ടുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് മാവൂർ ഫീൽഡ് സ്റ്റാഫ് GSl സജീഷ് കുമാറിന്റെ ഇൻഫർമേഷൻ പ്രകാരം മാവൂർ പോലീസ് സ്റ്റേഷനിലെ SCPO മാരായ പ്രമോദ്, ഷിബു, രജീഷ് എന്നിവർ ചേർന്ന് പ്രതിയെ ചാത്തമംഗലം രജിസ്റ്റർ ഓഫീസ് പരിസരത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
