KOYILANDY DIARY.COM

The Perfect News Portal

വിൽപ്പനയ്ക്കായി സൂക്ഷിച്ച കല്ലുമ്മക്കായ മോഷ്ടിച്ച പ്രതി പിടിയിൽ .

കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ കച്ചവടത്തിനായി സൂക്ഷിച്ച 21250/- രൂപ വില വരുന്ന 85 കിലോ. കല്ലുമ്മക്കായ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂവാട്ടുപറമ്പ് ആനക്കുഴക്കര പറയരുകണ്ടി റഫീഖ് (56) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. 12/11/24 തീയതി പുലർച്ചെയാണ് മോഷണം നടന്നത്. പരാതി കിട്ടിയ ശേഷം ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം SI മാരായ ഷിജു, ഷാഫി, SCPO ബിജു, CPO രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
.
.
നിരവധി CCTV ഫൂട്ടേജുകൾ പരിശോധിച്ചു പ്രതിയെക്കുറിച്ച് മനസ്സിലാക്കുകയും, 13/11/24 തീയതി പ്രതികളവിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി വീടുകൾ കയറിയിറങ്ങി മത്സ്യം വിൽക്കുന്ന ആളാണെന്നും, സമാനമായ കുറ്റകൃത്യം ഇതിനുമുമ്പും നടത്തിയിട്ടുണ്ടെന്നും, മോഷണം നടത്തുന്ന കല്ലുമ്മക്കായ മീൻ വില്പനയുടെ കൂടെ വിൽക്കാറാണ് പതിവ് എന്നും ടൗൺ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Share news