പോക്സോ കേസ്സിലെ പ്രതിയ്ക്ക് തടവും പിഴയും

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയ്ക്ക് 4 വർഷം തടവും 16,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി തോട്ടുംവക്കത്ത് വീട്ടിൽ സുബൈർ (58) നെ ആണ് കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബർ മാസം സ്കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിയായ 12 വയസ്സുകാരനെ വീടിന്റെ പൂട്ട് തുറന്നുതരുവാൻ സഹായിക്കണം എന്ന് പറഞ്ഞ് പുതിയങ്ങാടി അരയസമാജത്തിനടുത്തുള്ള പ്രതിയുടെ വീട്ടിലേക്ക് പ്രതി കൂട്ടികൊണ്ടു പോയി തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിയുടെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ഭയന്ന വിദ്യാർത്ഥി പ്രതിയുടെ കരവലയത്തിൽനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളയിൽ പോലീസ് സ്റ്റേഷനിലെ SI സനീഷ്, SCPO ദീപു പടിഞ്ഞാറ്റുമുറി എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.
