കൊലപാതക ശ്രമ കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: കൊലപാതക ശ്രമ കേസിലെ പ്രതി പിടിയിൽ. മായനാട് നടപ്പാലം കുട്ടിപ്പുറത്ത് വീട്ടിൽ അഖിൽ (35) നെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ചട്ടിപ്പുരക്കണ്ടി ക്ഷേത്രത്തിന് സമീപം വെച്ച് ഗോവിന്ദപുരം സ്വദേശിയായ സജീഷിനെ ബിയർ കുപ്പികൊണ്ട് കുത്തിയ കേസ്സിലെ പ്രതിയാണ് അഖിൽ.

2024 ഡിസംബർ 28ന് രാത്രി 07.30 മണിക്ക് ചട്ടിപ്പുരക്കണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്ന പരാതിക്കാരനെ പ്രതി പിന്നിലൂടെ വന്ന് ബിയർ കുപ്പികൊണ്ട് തലയ്കടിക്കുകയും, പൊട്ടിയ ബിയർ കുപ്പികൊണ്ട് കഴുത്തിലും, പുറത്തും, വാരിയിലും കുത്തി പരിക്കേൽപ്പിക്കുകയും, തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കേസ്സിന്റെ അന്വേഷണത്തിനിടെ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ജിജീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ SI മാരായ അരുൺ, സന്തോഷ്, ASI ഹനീഫ, CPO പ്രജീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
