KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; വിദഗ്ദ സംഘം തെളിവെടുപ്പ് നടത്തുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം തെളിവെടുപ്പ് നടത്തുന്നു. അപകട സമയത്ത് രോഗികളെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി. കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പി എം എസ് എസ് വൈ ബ്ലോക്കിൽ പുക ഉയർന്നത്. പുക ശ്വസിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ടി സിദ്ദിഖാണ് ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.

 

മൂന്നുപേരുടെ മരണകാരണം പുക ശ്വാസിച്ച് അല്ല എന്നതായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പുക ഉയർന്ന റൂമിൽ ഫോറൻസിക് പരിശോധനയും നടന്നിരുന്നു. ഷോർട്ട് സർക്യൂട്ടോ ബാറ്ററിക്കുള്ളിലെ എന്തെങ്കിലും തകരാറുകൊണ്ടോ ആയിരിക്കാം പുക പടർന്നതെന്നാണ് പി ഡബ്ല്യൂ ഡി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്.

Advertisements
Share news