KOYILANDY DIARY.COM

The Perfect News Portal

ദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണം നേടി കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

ഉത്തരാഖണ്ഡിൽ നടന്നു വരുന്ന ദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണം നേടിയ സർവ്വീസസ് ടീമിലെ. കൊയിലാണ്ടിക്കാരനായ അഭിഷേക് രാജീവ് കേരളത്തിന് അഭിമാനമായി മാറി. ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്.
എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും ഷൈനിയുടേയും മകനാണ്. നിരവധി ദേശീയ മത്സരങ്ങളിൽ സർവീസസിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.
അമൽ കെ. തോമസ് എർണാകുളം, ദീപു കണ്ണൂർ, ഷമീം മലപ്പുറം എന്നീ മലയാളികളും സർവ്വീസസ്-നു വേണ്ടി സ്വർണം നേടിയ താരങ്ങളാണ്.
Share news