അഭയം സ്പെഷൽ സ്കൂൾ ശിശുദിനാഘോഷവും കായിക മേളയും പി ബാബുരാജ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: അഭയം സ്പെഷൽ സ്കൂൾ ശിശുദിനാഘോഷവും കായിക മേളയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ പി അജിത അധ്യക്ഷത വഹിച്ചു. അഭയം പ്രസിഡണ്ട് എം സി മാസ്റ്റർ, സെക്രട്ടറിമാരായ കെ പി ഉണ്ണിഗോപാലൻ, ശശി കൊളോത്ത്, മുൻ പ്രസിഡണ്ട് കെ ഭാസ്കരൻ മാസ്റ്റർ, സി കെ അബ്ദുറഹിമാൻ, തുടങ്ങിയവർ സംബന്ധിച്ചു.

അഭയം പ്രിൻസിപ്പൽ പി കെ ബബിത പതാക ഉയർത്തി. ലേഖ, കെ വി നിഷ, രസി, രേഖ, ബിൻസി, സുനിത തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. വൈസ് പ്രിൻസിപ്പൽ കെ വി ബിന്ദു നന്ദി പറഞ്ഞു.
