KOYILANDY DIARY.COM

The Perfect News Portal

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്‌ളോഗര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പോലീസ് ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

പ്രതി യുവതിയുമായി സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡിപ്പിച്ചു. നഗ്‌നച്ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവ സമൂഹമാധ്യമം വഴി പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

അന്വേഷണ സമയത്ത് നാട്ടില്‍ നിന്ന് വിദേശത്തേക്ക് കടന്നു കളയാനുള്ള ശ്രമവും ഇയാള്‍ നടത്തിയിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരു വിമാനത്താവളത്തിന് പരിസരത്ത് വെച്ചാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisements
Share news