KOYILANDY DIARY.COM

The Perfect News Portal

നദിയില്‍ കുളിക്കാന്‍ പോയ യുവതിയെ മുതല കടിച്ചുകൊന്നു

നദിയില്‍ കുളിക്കാന്‍ പോയ യുവതിയെ മുതല കടിച്ചുകൊന്നു. വെള്ളിയാഴ്ച രാവിലെ മധ്യപ്രദേശിലെ ദാമോഹില്‍ ആണ് സംഭവം. കണിയാഗട്ട് പാട്ടി ഗ്രാമത്തിലെ നദിയില്‍ കുളിക്കാന്‍ പോയ മാല്‍തി ബായ് എന്ന നാല്‍പ്പതുകാരിയെയാണ് മുതല കടിച്ചുകൊന്നത്. നദിക്കരയില്‍ ഇരിക്കുന്നതിനിടെ മാല്‍തിയെ മുതല ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാലില്‍ കടിച്ചുവലിച്ച് നദിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാല്‍തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാല്‍തിയെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആര്‍ എല്‍ ബാഗ്രി പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള നദിയില്‍ നിന്നാണ് എസ്ഡിആര്‍എഫ് സംഘം സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്.

 

മുതലകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതിനാല്‍ ഗ്രാമവാസികള്‍ നദിയിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി വനംവകുപ്പ് ജലാശയത്തിന് സമീപം ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisements
Share news