തീ തുപ്പുന്ന ബൈക്കിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം; നടപടിയുമായി എംവിഡി

കൊച്ചി: തീ തുപ്പുന്ന ബൈക്കിൽ നടുറോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് എംവിഡി. തിരുവനന്തപുരം സ്വദേശിയായ യുവാവിനോട് ഹാജരാകാൻ നിർദേശം നൽകി. ഈ മാസം 11-ന് ബൈക്കുമായി ഹാജരാകാനാണ് നിർദേശം. ഇടപ്പള്ളി- കളമശേരി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തി അമിത ശബ്ദം വരുത്തുന്ന രീതിയിലാക്കിയിരുന്നു. സൈലൻസറിൽ നിന്ന് തീനാളങ്ങളും പുറത്തുവരുന്നുണ്ടായിരുന്നു. പിന്നാലെ വന്ന കാറിലുള്ളവർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് വിഷയം എംവിഡിയുടെ ശ്രദ്ധയിലെത്തിയത്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശിയാണ് ഓടിച്ചിരുന്നത് എന്ന് മനസിലായത്. യുവാവിന്റെ അച്ഛന്റെ പേരിലാണ് ആർസി ബുക്ക്.

