കൊയിലാണ്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്. പുളിയഞ്ചേരി കണ്ണികുളത്തിൽ അശോകന്റെ മകൻ ആദർശ് (27) ആണ് മരിച്ചത്. (മിലിട്ടറി ഉദ്യോഗസ്ഥനാണ്). കൊയിലാണ്ടി ദേശീയപാതയിൽ ഇന്ന് പുലർച്ചെ 1.45 ഓടെ പാർക്ക് റസിഡൻസി ഹോട്ടലിനു സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലം കുന്ന്യോറ മലയിൽ ഹരികൃഷ്ണൻ (28), ചാത്തോത്ത് താഴ നിജിൻ (28) എന്നിവർക്കാണ് പരിക്കേറ്റത്.
.

.
ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ യുവാക്കൾ ഏറെ നേരം റോഡിൽ കിടന്നു. തുടർന്ന് നാട്ടുകാർ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
.

.
മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി.
