നന്തി കടലൂർ ലൈറ്റ് ഹൗസിൽ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
കൊയിലാണ്ടി: നന്തി – കടലൂർ ലൈറ്റ് ഹൗസിൽ ജോലിക്കെത്തിയ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. മധുര കോണാർ കോമ്പൗണ്ട്, ബാലാജി നഗർ, തൃപറം കുണ്ട്രം പരമശിവം എന്നയാളുടെ മകൻ പാണ്ടി (47) ആണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടനെ നാട്ടുകാർ ചേർന്ന് താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനകം മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
