തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി
തൃശൂര്‍: ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിൻറെ ഭിത്തിയില്‍ ചാരിയിരുന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ശക്തമായി മിന്നലേറ്റത്. തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ഐശ്വര്യയും കുഞ്ഞും കട്ടിലില്‍ നിന്ന് തെറിച്ചുവീണു.

ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, കുഞ്ഞിന് പരിക്കുകളില്ല. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഐശ്വര്യയുടെ ഇടതുചെവിയുടെ കേള്‍വിശക്തി നഷ്ടമായി. മുടി കുറച്ചുഭാഗം കരിഞ്ഞു. സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു.

