KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം സ്കൂൾ പൂർവ്വവിദ്യാർത്ഥിയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാഴയിൽ ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മൊയ്തീൻ കോയ, തിരുവങ്ങൂർ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ടി.കെ. ഷെറീന, തിരുവങ്ങൂർ ഹയർ സെക്കൻ്ററി ഡെപ്യൂട്ടി.എച്ച്.എം. സതീഷ് ബാബു. എ പി., പി.ടി.എ വൈസ് പ്രസിഡണ്ട് മുസ്തഫ വായോളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടത്താൻ തീരുമാനിച്ചു.
.
.
ചെയർമാനായി അശോകൻ കോട്ട്,  ജനറൽ കൺവീനറായി വാഴയിൽ ശിവദാസൻ, ട്രഷറർ വസന്ത വി.പി എന്നിവരെ തെരെഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധ സബ്ബ് കമ്മറ്റികളെയും തെരെഞ്ഞെടുത്തു. ചടങ്ങിൽ ഉണ്ണി കുന്നോൽ സ്വാഗതവും വസന്ത വി.പി നന്ദിയും പറഞ്ഞു.
Share news