KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവൻ നേതൃതത്തിൽ പച്ചക്കറിച്ചന്ത ആരംഭിച്ചു

കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവൻ നേതൃത്വത്തിൽ ”ഓണസമൃദ്ധി”  പച്ചക്കറിച്ചന്ത ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 2023 വർഷത്തെ കർഷക ചന്ത കൃഷിഭവനു സമീപം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പി.കെ രവീന്ദ്രനാഥൻ മാസ്റ്റർക്ക് ആദ്യവില്പന നൽകി നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യന്റെ അധ്യക്ഷതവഹിച്ചു.

കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം പൊതു ജനങ്ങൾക്ക് ന്യായ വിലയിൽ പച്ചക്കറി ലഭ്യമാക്കുകയുമാണ്  വിപണന കേന്ദ്രം ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ കർഷകർക്ക് ലാഭം നേടാനും ഇതുവഴി സാധിക്കും. ആഗസ്റ്റ് 25 മുതൽ 28 വരെയാണ് ഓണസമൃദ്ധി പച്ചക്കറി ചന്തകൾ  പ്രവർത്തിക്കുക.

ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ വാർഡ് കൗൺസിലർ പ്രജിഷ, കൃഷി ഓഫീസർ പി വിദ്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ രെജീഷ്‌ കുമാർ, കാർഷിക വികസനസമിതി അംഗങ്ങൾ കർഷക പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. 

Advertisements
Share news