തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടി ടി ഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ. തൃശൂർ വെളപ്പായയിലാണ് സംഭവം. ടി ടി ഇ കെ വിനോദാണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തർക്കമാണ് കാരണം. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിൽ. പാലക്കാട് വെച്ചാണ് പ്രതി അറസ്റ്റിലായത്.