കീഴൂർ – മേപ്പയൂർ റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കീഴൂർ – മേപ്പയൂർ റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോട് കൂടിയാണ് കീഴരിയൂർ ഭാഗത്ത് കിഴൂർ – മേപ്പയൂർ റോഡിൽ കണ്ടെയ്നർ തട്ടിയതിന്റെ ഭാഗമായി മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി ചെയിൻ സോ ഉപയോഗിച്ച് മരം കൊമ്പ് മുറിച്ചുമാറ്റി. ASTO അനിൽ കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെ, FRO മാരായ സിജിത്ത് സി, അമൽ, ലിനീഷ്, നിതിൻരാജ്, ഹോഗാർഡ് ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
