താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടിവീണ് വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടിവീണ് വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഉച്ചക്ക്ശേഷം 3.30 ഓടെയാണ് സംഭവം. ഒരു സ്ത്രീ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സാധാരണ നൂറുകണക്കിനാളുകളാണ് ഇത് വഴി പോകുന്നത്.

താലൂക്ക് ആശുപത്രിയിലെ പേരാലിൻ്റെ മരകൊമ്പാണ് 11 കെ.വി. ലൈനിലേക്ക് പൊട്ടിവീണ് അപകടം ഉണ്ടായത്. ഉടൻതന്നെ കൊയിലാണ്ടി അഗ്നിരക്ഷാ വിഭാഗവും ട്രാഫിക് പോലീസും, ആശുപത്രി സെക്യൂരിറ്റി ജീവനക്കാർ, കെ.എസ്.ഇ.ബി. അധികൃതർ എന്നിവർ ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തകരാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

