KOYILANDY DIARY.COM

The Perfect News Portal

യുകെഡിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം നടത്തി

കൊയിലാണ്ടി: യുകെഡി അടിയോഡിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം നടത്തി. ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു. ചനിയേരി എംഎൽപി സ്കൂളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. വി സുന്ദരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെഎസ് ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് വി പി രാജീവൻ മുഖ്യഭാഷണം നടത്തി.

കന്മന ശ്രീധരൻ മാഷ്, ടി ചന്തു മാഷ്, സുധാകരൻ മാഷ് ഇടുമ്മൽ ഗംഗാധരൻ മാഷ്, കെ ഷിജു, എം ബാലകൃഷ്ണൻ , അഡ്വ. കെ സത്യൻ എന്നിവർസംസാരിച്ചു. അൻപതോളം പൂർവ്വ അധ്യാപകരാണ് ആദരിക്കപ്പെട്ടത്. വി.സി ഷാജി ആർ. കെ രാജൻ എന്നിവർ ഗാനമാലപിച്ചു. ഡികെ ബിജു സ്വാഗതവും RK ദീപ നന്ദിയും രേഖപ്പെടുത്തി. 

Share news