KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താണ വിദ്യാര്‍ഥി മരിച്ചു. പയ്യന്നൂര്‍ ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ഥി കായംകുളം ചേരാവള്ളി ഊട്ടുത്തറ തുണ്ടിയില്‍ നന്ദു കൃഷ്ണ (26) യാണ് മരിച്ചത്.

നീന്തുന്നതിനിടെ അവശനായ സുഹൃത്ത്, തിരുവനന്തപുരം സ്വദേശി അശ്വിനെ (23)  രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നിനിടെയായിരുന്നു അപകടം. ഞായര്‍ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കോളേജിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളത്തില്‍ നീന്താനെത്തിയതായിരുന്നു ഇരുവരും.

 നാട്ടുകാരും പയ്യന്നൂര്‍ അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. അഗ്‌നി സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ കൃത്രിമ ശ്വാസം നല്‍കിയാണ് ഇരുവരെയും ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെ തിങ്കള്‍ പകല്‍ രണ്ടോടെയായിരുന്നു മരണം.

Advertisements
Share news