KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്

.

നാദാപുരം കുമ്മങ്കോട് സി ആര്‍ പി മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. കടിയേൽക്കാതെ തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന തൊഴിലാളികളെ നായ ഓടി വന്ന് കടിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ ഒച്ച വെക്കുകയും ഓടി മറഞ്ഞതിനാലും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 

 

 

Share news