KOYILANDY DIARY.COM

The Perfect News Portal

ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കണം

കോഴിക്കോട്‌: ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കണമെന്ന്‌ ഡെമോക്രാറ്റിക്‌ ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരള ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക്‌ പലപ്പോഴും വീടുകൾ വാടകയ്‌ക്ക്‌ ലഭിക്കുന്നില്ല. ഭീമമായ വാടക കണ്ടെത്താനുമാകുന്നില്ല.
‘ലൈഫി’ൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും റേഷൻകാർഡ്‌ ഉൾപ്പെടെയുള്ള രേഖകളുടെ സാങ്കേതിക തടസ്സം കാരണം ഭൂരിഭാഗംപേരും പദ്ധതിക്ക്‌ പുറത്താണ്‌. ട്രാൻസ്‌ വിഭാഗത്തിന്‌ തൊഴിൽ സംവരണം നടപ്പാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്‌പജ ഉദ്‌ഘാടനംചെയ്‌തു. ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് നേഹ ചെമ്പകശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്യാമ എസ്‌ പ്രഭ പതാകയുയർത്തി. മഹിളാ അസോസിഷേൻ ജില്ലാ പ്രസിഡണ്ട് ഡി. ദീപ സംസാരിച്ചു. ഭാരവാഹികൾ: സുസ്‌മി (പ്രസിഡണ്ട്), അവിനാഷ്‌ സുവർണ, കാഞ്ചന (വൈസ്‌ പ്രസിഡണ്ടുമാർ), അനാമിക (സെക്രട്ടറി), മംമ്‌ത ജാസ്‌മിൻ, നിവിൻ (ജോ. സെക്രട്ടറിമാർ), ജി അനുരാധ (ട്രഷറർ).

 

Share news