KOYILANDY DIARY.COM

The Perfect News Portal

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റു

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. റോബോട്ട് ജീവനക്കാരനെ ഞെരിക്കുകയും അയാളുടെ പുറത്ത് ലോഹ നഖങ്ങൾ ആഴ്ത്തിറക്കുകയും ചെയ്ത് പരിക്കേൽപ്പിച്ചെന്നാണ് ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു.

റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ പ്രോഗ്രാമിങ് ജോലികളിലേർപ്പെട്ടിരുന്ന ജീവനക്കാരൻ ആണ് ആക്രമണത്തിനിരയായത്. കാറുകൾക്ക് ആവശ്യമായ ഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനുള്ള റോബോട്ട് ആയിരുന്നു ആക്രമിച്ചത്. മൂന്നു റോബോട്ടുകളിൽ രണ്ടെണ്ണം ഓഫാക്കിയിരുന്നു. എന്നാൽ മൂന്നാമത്തേത് അബ​ദ്ധത്തിൽ ഓണായി. ഇതാണ് മനുഷ്യനെ ആക്രമിച്ചത്.

 

ജീവനക്കാരന്റെ പരുക്ക് ​ഗുരുതരമല്ല. എന്നാൽ ജീവനക്കാരന് കുറച്ച് നാൾ ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. 2021-ലോ 2022-ലോ ടെക്‌സാസ് ഫാക്ടറിയിൽ റോബോട്ടുമായി ബന്ധപ്പെട്ട മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റോബോട്ടിന്റെ ആക്രമണം ഉണ്ടാകാൻ കാരണം സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements
Share news