സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2024 ന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാശിശുവികസന വകുപ്പിന്റയും ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വെച്ചു സംഘടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ “ORANGE THE WORLD CAMPAIGN” ന്റെ ഭാഗമായി നടത്തുന്നു.

“എപ്പോഴും എല്ലായിടത്തും സുരക്ഷ” എന്നതാണ് ഈ വർഷത്തെ സന്ദേശം. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, സ്ഥിരം സമിതി ചെയർമാൻമാരായ ജീവാനന്ദൻ മാസ്റ്റർ, അഭിനിഷ് കെ, ബ്ലോക്ക് ജനപ്രതിനിധികളായ ബിന്ദു മഠത്തിൽ, ജുബീഷ് കെ, രജില, ബ്ലോക്ക് സെക്രട്ടറി രജുലാൽ, സി ഡി പി ഒ ധന്യ ടി എൻ, ഐ സി ഡി എസ് സൂപ്പർവൈസർമാരായ രമ്യ, രാജലക്ഷ്മി, അംബിക കുമാരി, ബിന്ദു, ആദിത്യ തുടങ്ങിയവർ സംസാരിച്ചു.

